പോത്തിനെ കെട്ടുന്നതിൽ തർക്കം.. അയൽവാസികൾ തമ്മിലടിച്ച് ആശുപത്രിയിൽ..


വീടിനു മുന്നിൽ പോത്തിനെ കെട്ടുന്നതിനെച്ചൊല്ലി അയൽവാസികൾ തമ്മിൽ തല്ലി ആശുപത്രിയിലായി. പുല്ലമ്പാറ പേരുമല മൂഴിയിൽ സ്വദേശി ഷാജഹാൻ സമീപവാസിയായ ഷാനിഫ്എന്നിവരാണ് തമ്മിലടിച്ചത്. പരിക്കേറ്റ ഇരുവരെയും വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഷാനിഫ് ആണ് ആക്രമിച്ചതെന്ന് ഷാജഹാനും, ഷാജഹാൻ ആക്രമിച്ചതായി ഷാനിഫും പരാതി നൽകിയതായി വെഞ്ഞാറമൂട് പൊലീസ് അറിയിച്ചു.

ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. ഷാജഹാന്‍റെ വീടിനു മുന്നിൽ ഷാനിഫ് പോത്തിനെ കെട്ടിയിരുന്നത് ചോദ്യം ചെയ്താണ് തർക്കമുണ്ടായതെന്നും ഇതിൽ പരാതി നൽകിയതാണ് സംഘർഷത്തിൽ കലാശിച്ചതെന്നും പൊലീസ് പറയുന്നു. തടയാൻ വന്ന ഷാജഹാന്‍റെ ഭാര്യക്ക്‌ നേരെയും കയ്യേറ്റശ്രമം ഉണ്ടായി.പരാതി ലഭിച്ചത് വൈകിയാണെന്നും നാളെ അന്വേഷിച്ച് തുടർനടപടി സ്വീകരിക്കുമെന്നും വെഞ്ഞാറമ്മൂട് പൊലീസ് പറഞ്ഞു.


أحدث أقدم