ലഹരി വില്പനയെക്കുറിച്ച് പോലീസിന് വിവരം നൽകിയെന്ന ആരോപിച്ച് യുവാവിനെ വീട്ടിൽ കയറി ആക്രമിച്ചു…



ലഹരി വില്പനയെക്കുറിച്ച് പോലീസിന് വിവരം നൽകിയെന്ന ആരോപിച്ച് കാസർഗോഡ് മാസ്തി യുവാവിനെയും മാതാവിനെയും വീട്ടിൽ കയറി ആക്രമിച്ചു അഹമ്മദ് സിനാൻ മാതാവ് എന്നിവർക്കാണ് മർദ്ദനമേറ്റത് ഇവരുടെ വീടിൻ്റെ ജനൽ ചില്ലുകൾ എറിഞ്ഞ് തകർക്കുകയും ചെയ്തു.കർണാടകയിൽ നിന്ന് വർഷങ്ങൾക്ക് മുൻപ് മസ്ഥികുടിയിൽ താമസമാക്കിയ ഉമ്മർ ഫാറൂഖ് സഹോദരൻ നിയാസ് എന്നിവരാണ് മർദ്ദിച്ചതെന്നാണ് പരാതി.ലഹരി ഉപയോഗവും വില്പനയും സംബന്ധിച്ച് മസ്ഥികുടിയിലെ ഫ്രണ്ട്സ് ക്ലബ് പോലീസിൽ പരാതി നൽകിയിരുന്നു. കഴിഞ്ഞ ദിവസം പ്രദേശത്തെ ഒഴിഞ്ഞ വീട്ടിൽ റെയ്ഡ് നടത്തുകയും മൂന്നു പേരെ പിടികൂടുകയും ചെയ്തിരുന്നു. റിമാൻഡ് ചെയ്യാവുന്ന അളവിൽ ലഹരി മരുന്ന് പിടികൂടാത്തതിനാൽ പിടികൂടിയ വരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടിരുന്നു. അതിനുശേഷം ആണ് സഹോദരങ്ങൾ അഹമ്മദ് സിനാന്റെ വീട്ടിൽ ആക്രമണം നടത്തിയത്.


        

أحدث أقدم