മൂന്നു ബില്ലുകളും മലയാളത്തിൽ തയാറാക്കിയത് കൊണ്ടാണ് മുൻകൂർ അനുമതി വേണ്ടത്. ഭേദഗതി ബില്ലിൽ പ്രോ ചാൻസലർ ആയ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് വിപുലമായ അധികാരം നൽകിയതാണ് ബില്ലിനുള്ള അനുമതി വൈകാൻ കാരണമെന്നാണ് സൂചന. മറ്റ് അഞ്ചു സർവ്വകലാശാല ഭേദഗതി ബിൽ ഇംഗ്ളീഷിൽ ആയതിനാൽ മുൻകൂർ അനുമതി വേണ്ട.
രാജ് ഭവൻ മുൻകൂർ അനുമതി ഇല്ലെങ്കിലും സ്പീക്കർ റൂളിംഗ് നൽകിയാൽ ബിൽ അവതരിപ്പിക്കാം. പക്ഷെ സഭ ബിൽ പാസാക്കിയാലും ബിൽ ഗവർണർ ഒപ്പിടുമോ എന്ന കാര്യത്തിൽ ഉറപ്പില്ല.