യുഎഇയിൽ നേരിയ മഴ; വാഹനമോടിക്കുന്നവർക്ക് ജാഗ്രതാ നിർദേശം...



ദുബായ് ഇന്ന് രാജ്യത്തെ ചില
ഭാഗങ്ങളിൽ നേരിയ മഴ പെയ്‌. ദുബായ് എക്സ്പോയിലും ഹാമിം, താരിഫ്, ഹബ്ഷാൻ, ലിവ, മദീനത്ത് സായിദ്, അൽ ദഫ എന്നിവയുടെ വടക്കൻ ഭാഗങ്ങളിലും അബുദാബി ഖലീഫ സിറ്റിയിലും അൽ ബത്തീൻ വിമാനത്താവളത്തിലും നേരിയ തോതിൽ   മഴ പെയ്തു.

അബുദാബി, ദുബായ്, അൽ ദഫ്ര എന്നിവിടങ്ങളിൽ കൂടുതൽ മഴ പ്രതീക്ഷിക്കുമെന്ന് നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

മഴ കാരണം റോഡുകളിൽ
വഴുക്കലുണ്ടാകാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു. ഇന്ന് മുഴുവൻ ഭാഗികമായി മേഘാവൃതമായ ആകാശവും ചില പ്രദേശങ്ങളിൽ മഴ പെയ്യാൻ സാധ്യതയുമുണ്ട്. താപനില അൽപം കുറഞ്ഞേക്കും.

ഉൾപ്രദേശങ്ങളിൽ 31 ഡിഗ്രി സെൽഷ്യസ് മുതൽ 36 ഡിഗ്രി സെൽഷ്യസ് വരെയും തീരദേശ പ്രദേശങ്ങളിലും ദ്വീപുകളിലും 28 ഡിഗ്രി സെൽഷ്യസിനും 32 ഡിഗ്രി സെൽഷ്യസിനും ഇടയിലും താപനില ഉയരും. പർവതങ്ങളിൽ 25 ഡിഗ്രി സെൽഷ്യസിനും 29 ഡിഗ്രി സെൽഷ്യസിനും ഇടയിൽ തണുത്ത താപനില അനുഭവപ്പെടും.

أحدث أقدم