തിരുവനന്തപുരം: 'എമ്പുരാൻ' സിനിമയെയും പൃഥ്വിരാജിനെയും പ്രശംസിച്ച് മന്ത്രി സജി ചെറിയാൻ. കേരളത്തിൽ ഇറങ്ങിയ സിനിമകളിൽ നിന്നു തികച്ചും വ്യത്യസ്തവും ലോകസിനിമയോട് ഇടം പിടിക്കുന്ന സാങ്കേതിക വിദ്യയുമാണ് സിനിമയിൽ ഉപയോഗിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
സിനിമയിൽ നിന്ന് ചില ഭാഗങ്ങൾ ഒഴിവാക്കിയാലും മനുഷ്യർ ഒന്നാണെന്ന് കാണിക്കുന്ന സിനിമയാണ് എമ്പുരാൻ. ജാതിയും മതവും അല്ല വർഗീയ ചിന്തകൾക്ക് അതീതമാണ് മനുഷ്യൻ എന്ന് സിനിമയിൽ കാണിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
തന്‍റേടത്തോടെ എമ്പുരാൻ സിനിമ പ്രേക്ഷകർക്ക് മുന്നിലെത്തിച്ച പൃഥ്വിരാജിനുളള അഭിവാദ്യവും മന്ത്രി അറിയിച്ചു. എന്നാൽ മോഹൻലാൽ ഖേദം പ്രകടിപ്പിച്ചത് വ്യക്തിപരമായി കണ്ടാൽ മതിയെന്നാണ് മന്ത്രി പറയുന്നത്.