പൂനെ: ട്രാഫിക് സിഗ്നലിൽ മൂത്രമൊഴിച്ചതിനു പിടിക്കപ്പെട്ട യുവാഴ് മാപ്പപേക്ഷയുമായി രംഗത്ത്. ഗൗരവ് അഹുജ എന്ന യുവാവ് പൂനെയിലെ ഒരു ട്രാഫിക് സിഗ്നലിൽ കാറിൽ നിന്നിറങ്ങിയാണ് മൂത്രമൊഴിച്ചത്. ഒരു വഴിയാത്രക്കാരൻ ഇത് വിഡിയൊയിൽ പകര്‍ത്തി. വിഡിയൊ വൈറലായതിനു പിന്നാലെ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
മഹാരാഷ്ട്രയിലെ സത്താറ ജില്ലയിൽ നിന്ന് പൂനെ പൊലീസാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. വിഡിയൊ വൈറലായതിനു പിന്നാലെ, അറസ്റ്റിന് മുൻപാണ് ഗൗരവ് മാപ്പപേക്ഷയുമായി വിഡിയൊ പോസ്റ്റ് ചെയ്തിരിക്കുന്നത്
"ഇന്നലത്തെ പ്രവർത്തിയിൽ ഞാൻ വളരെ ലജ്ജിക്കുന്നു. പൂനെയിലെയും മഹാരാഷ്ട്രയിലെയും ഇന്ത്യയിലെയും ജനങ്ങളോട് ഞാൻ ശരിക്കും ക്ഷമ ചോദിക്കുന്നു. പൊലീസ് വകുപ്പിനോടും [ഏക്‌നാഥ്] ഷിൻഡെ സാഹിബിനോടും ഞാൻ ക്ഷമ ചോദിക്കുന്നു. ദയവായി എന്നോട് ക്ഷമിക്കുകയും എനിക്ക് ഒരു അവസരം നൽകുകയും ചെയ്യുക, ഇത് ഒരിക്കലും ആവർത്തിക്കില്ല." - എന്നാണ് ഗൗരവ് വീഡിയോയിൽ പറയുന്നത്.
അതേസമയം, കാറിൽ ഒപ്പമുണ്ടായിരുന്നവരെയും കസ്റ്റഡിയിലെടുത്തിരുന്നു. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലാവുകയായിരുന്നു.
പൊതുശല്യം, അശ്രദ്ധമായ ഡ്രൈവിങ്, പൊതു സുരക്ഷയ്ക്ക് അപകടമുണ്ടാക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഭാരതീയ ന്യായ സംഹിതയുടെയും മോട്ടോർ വാഹന നിയമത്തിന്‍റെയും കീഴിൽ യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.