ശ്വാസംമുട്ടലുള്ള അമ്മയെ ഉപേക്ഷിച്ച് മകൾ കടന്നുകളഞ്ഞു.. തുണയായി പൊലീസ്…


ശ്വാസംമുട്ടലുള്ള അമ്മയെ ആശുപത്രിയിൽ ഉപേക്ഷിച്ച ശേഷം മകൾ കടന്നു കളഞ്ഞു. മകൾ ഉപേക്ഷിച്ച അമ്മയെ പൊലീസ് ആശുപത്രിയിൽ എത്തിച്ചു.വെണ്ണിയൂർ സ്വദേശി ശ്രീദേവിയ്ക്കാണ് വിഴിഞ്ഞം പൊലീസ് തുണയായത്. ശ്വാസംമുട്ടലിനെ തുടർന്ന് ശ്രീദേവിയെ മകൾ വിഴിഞ്ഞം ആശുപത്രിയിൽ കൊണ്ടുവന്നിരുന്നു.

എന്നാൽ വിഴിഞ്ഞം സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചശേഷം മകൾ കടന്നുകളയുകയായിരുന്നു. ശ്രീദേവിയെ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു. അമ്മയെ ഉപേക്ഷിച്ച മകൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് വിഴിഞ്ഞം പൊലീസ് വ്യക്തമാക്കി
أحدث أقدم