കാപ്പി കുടിക്കുന്നതിനിടെ ശാരീരിക അസ്വസ്ഥത; യുകെയിൽ കോട്ടയം പുതുപ്പള്ളി സ്വദേശിയായ യുവാവ് അന്തരിച്ചു



ലണ്ടൻ/പുതുപ്പള്ളി പ്രവാസി മലയാളി യുകെയിലെ ലീഡ്‌സിൽ അന്തരിച്ചു. കോട്ടയം പുതുപ്പള്ളി സ്വദേശിയായ സി. എച്ച്. അനീഷ് ഹരിദാസ് (39) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ കാപ്പി കുടിച്ചു കൊണ്ടിരിക്കെ ശാരീരിക അസ്വസ്‌ഥത അനുഭവപ്പെടുകയായിരുന്നു. തുടർന്ന് സിപിആർ ഉൾപ്പടെയുള്ള പ്രാഥമിക ശുശ്രൂകൾ നൽകവെ പാരാമെഡിക്സ‌സ് സംഘം എത്തിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല.

ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ആറു മാസം മുൻപാണ് അനീഷ് ലീഡ്‌സ് ഹോസ്പ്‌പിറ്റലിൽ നഴ്സായ ഭാര്യ ദിവ്യയുടെ ആശ്രിത വീസയിൽ യുകെയിൽ എത്തുന്നത്. ഇരുവർക്കും രണ്ട് പെൺകുട്ടികളാണ് ഉള്ളത്.

അനീഷിന് അസുഖങ്ങൾ ഉണ്ടായിരുന്നില്ല എന്നാണ് ഭാര്യ പങ്കുവയ്ക്കുന്ന വിവരം. പൊലീസ് എത്തി തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം  പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടികൾക്കായി ഹോസ്പിറ്റലിലേക്ക് മാറ്റി. മൃതദേഹം നാട്ടിൽ എത്തിച്ചു സംസ്കരിക്കാൻ ആണ് കുടുംബാംഗങ്ങളുടെ ആഗ്രഹം.

ലീഡ്‌സ് മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ അനീഷിന്റെ കുടുംബത്തെ സഹായിക്കാനുള്ള ക്രമീകരണങ്ങൾ നടന്നു വരുകയാണ്.


أحدث أقدم