ദുരന്തത്തിൽ മരിച്ചവരുടെ ശരീരത്തിൽ നിന്ന് കണ്ടെടുത്ത സ്വർണാഭരണങ്ങൾ വിട്ടുകിട്ടാനായി മാസങ്ങളായി അപേക്ഷ നൽകി കാത്തിരിക്കുകയായിരുന്നു ബന്ധുക്കൾ. അവസാനം മാനന്തവാടി എഡ് ഡി എം ഓഫീസിൽ നിന്ന് ആഭരണങ്ങൾ വിട്ടു കിട്ടിത്തുടങ്ങി. ഉറ്റവരുടെ ഓർമ്മകൾ കൂടിയായ ആഭരണങ്ങൾ വിട്ടുകിട്ടാനായി മുഹമ്മദ് ഷാഫി മാസങ്ങളായി ഓഫീസുകൾ കയറിയിറങ്ങുകയായിരുന്നു. ഇതിനായി പലതവണ യാത്ര മാറ്റിവെക്കേണ്ടി വന്നു. ഇനിയിപ്പോൾ ഗൾഫിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണ് ഷാഫി.