കോഴിക്കോട് കോവൂർ-ഇരിങ്ങാടൻപള്ളിമിനി ബൈപ്പാസിലെ രാത്രികാല കടകൾ അടപ്പിച്ച് നാട്ടുകാർ....



കോഴിക്കോട് കോവൂർ-ഇരിങ്ങാടൻപള്ളിമിനി ബൈപ്പാസിലെ രാത്രികാല കടകൾ അടപ്പിച്ച് നാട്ടുകാർ. രാത്രി 10 ന് ശേഷം കടകൾ തുറക്കരുതെന്നാണ്പ്ര ദേശവാസികളുടെ താക്കീത്. റോഡിലെ അനധികൃത പാർക്കിങ്ങിനെ തുടർന്ന് ഇന്നലെ രാത്രി പൊലീസ് പരിശോധന നടത്തി. രാത്രി വൈകിയും പുലർച്ചെയും പ്രദേശത്ത് കച്ചവടം സജീവമായതോടെ നാട്ടുകാർ ബുദ്ധിമുട്ടുന്നതായി പരാതി ലഭിച്ചതോടെയാണ് നടപടി.

കഴിഞ്ഞദിവസം 10.30 ഓടെ ബൈപ്പാസിലെ കടകൾ നാട്ടുകാർ ചേർന്ന് അടപ്പിച്ചു. ഈ ഭാഗത്ത് ബൈക്ക് റേസിങ് നടത്തിയ 2 പേരെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറുകയും ചെയ്തിരുന്നു.ഈ ഭാഗത്ത് സംഘർഷങ്ങൾ പതിവായിരുന്നു. കഴിഞ്ഞദിവസവും കോവൂർ ബൈപാസിൽ നാട്ടുകാരും യുവാക്കളും തമ്മിൽ സംഘർഷമുണ്ടായിരുന്നു. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് എസിപി എം.ഉമേഷ്‌ അറിയിച്ചു.

أحدث أقدم