വീട്ടമ്മയ്ക്ക് നേരെ ഗുണ്ടാ അക്രമണം… ഗുരുതര പരിക്ക്… പിന്നിൽ സിപിഎം പ്രാദേശിക നേതാവ്…..




കൊച്ചിയിൽ വീട്ടമ്മയെ ലഹരി സംഘം വീട്ടിൽ കയറി ആക്രമിച്ചു .സിപിഎം പ്രാദേശിക നേതാവിന്റെ നിർദ്ദേശപ്രകാരമാണ് ആക്രമണം നടന്നതെന്ന് വീട്ടമ്മയുടെ കുടുംബം ആരോപിക്കുന്നു .മുളവുകാട് മത്സ്യ ഫാം നടത്തുന്ന വീട്ടുമ്മയ്ക്കാണ് ഗുരുതരമായി പരിക്കേറ്റിരിക്കുന്നത്.

കുടുംബത്തിന് ഭീഷണിയുണ്ട് എന്നും വീട്ടമ്മയുടെ ഭർത്താവ് പറഞ്ഞു. ലഹരി സംഘത്തിന്റെ സഹായിയായ സിപിഎം പ്രാദേശിക നേതാവ് തങ്ങളെ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നും ഇദ്ദേഹം പറയുന്നു. പോലീസിനെ അറിയിച്ചിട്ട് ഇടപെട്ടില്ലെന്നും ആരോപണമുണ്ട്.
أحدث أقدم