വിതുര മേമല സ്വദേശി മെഴ്സി (57) നെയാണ് മകനും സുഹൃത്തും ചേർന്ന് മർദ്ദിച്ചത്. ലഹരി ഉപയോഗിക്കുന്നത് വിലക്കിയതിനാണ് പ്രതികള്‍ ചേർന്ന് വീട്ടമ്മയെ മർദ്ദിച്ച് റോഡിലേക്ക് വലിച്ചിഴച്ച് വസ്ത്രങ്ങള്‍ വലിച്ചു കീറുകയായിരുന്നു. നാട്ടുകാരുടെ മുന്നില്‍ വച്ചാണ് മര്‍ദിച്ചത്. നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. അനൂപും സംഗീതയും വീട്ടിലിരുന്ന് ലഹരി ഉപയോഗിക്കുന്നത് പതിവെന്ന് മേഴ്‌സി പൊലീസിന് മൊഴി നല്‍കി.പലതവണയും വീട്ടിൽ വഴക്ക് ഉണ്ടാവാറുണ്ടെന്ന് നാട്ടുകാർ പൊലീസിനോട് പറഞ്ഞു. വെൽഡിംഗ് തൊഴിലാളിയായ അനൂപിനൊപ്പം കുറച്ച് നാളുകളായി പത്തനംതിട്ട സ്വദേശിയായ പെണ്‍കുട്ടി താമസിക്കുകയാണ്.