എറണാകുളം: റാഗിങ് വിരുദ്ധ നിയമ പരിഷ്ക്കരണത്തിനുള്ള കർമസമിതി അടിയന്തരമായി രൂപീകരിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി. കർമപദ്ധതിയുടെ അന്തിമ രൂപം ഒരാഴ്ചയ്ക്കകം അറിയിക്കണമെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
ലീഗൽ സർവീസ് അതോറിറ്റിയുടെ ഹർജിയിൽ കക്ഷി ചേരാനുള്ള മറ്റ് അപേക്ഷകൾ കോടതി തള്ളി. സർക്കാർ രൂപീകരിക്കുന്ന കർമസമിതിക്ക് മുന്നിൽ വിശദാംശങ്ങൾ നൽകാൻ അപേക്ഷകർക്ക് കോടതി നിർദേശം നൽകി. പൊതുതാത്പര്യ ഹർജി അടുത്ത ആഴ്ച പരിഗണിക്കാനായി മാറ്റി.