യുകെ തീരത്ത് എണ്ണ കപ്പലും ചരക്ക് ടങ്കറും കൂട്ടിയിടിച്ച് കത്തി; നിരവധി പേർക്ക് പരിക്ക്

oil tanker and cargo ship collide off uk coast fires


ലണ്ടൻ: യുകെ തീരത്ത് ഉത്തര സമുദ്രത്തിൽ എണ്ണ കപ്പലും ചരക്ക് ടങ്കറും കൂട്ടിയിടിച്ച് കത്തി. ബ്രിട്ടിഷ് തീര സംരക്ഷണ സേന രക്ഷാപ്രവർത്തനം ആരഭിച്ചു. കപ്പലിലുണ്ടായിരുന്ന 32 പേരെ ഗ്രിംസ്ബി ഈസ്റ്റ് തുറമുഖത്ത് എത്തിച്ചു. ഇതിൽ പലരുടേയും ആരോഗ്യ നില ഗുരുതരമാണ്.

പ്രദേശത്തേക്ക് ഒരു ഹെലികോപ്റ്ററും ലൈഫ് ബോട്ടുകളും തീയണയ്ക്കാൻ ശേഷിയുള്ള കപ്പലുകളും എത്തിയിട്ടുണ്ട്. കരയിൽ ആംബുലൻസുകളും സജ്ജമാണ്.

أحدث أقدم