മുതിർന്ന സിപിഐഎം നേതാവ് അനിരുദ്ധന്റെ മകൻ.. ഹിന്ദു ഐക്യവേദി തിരുവനന്തപുരം ജില്ലാ പ്രസിഡന്റായി ചുമതലയേറ്റു…..



സിപിഐഎം നേതാവായിരുന്ന കെ. അനിരുദ്ധന്റെ മകൻ ഹിന്ദു ഐക്യവേദി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്. തിരുവനന്തപുരത്ത് ചേർന്ന ജില്ലാ സമ്മേളനത്തിലാണ് കസ്തൂരി അനിരുദ്ധനെ ജില്ലാ അധ്യക്ഷനായി പ്രഖ്യാപിച്ചത്. മുന്‍ എംപി എ സമ്പത്തിന്റെ സഹോദരന്‍ കൂടിയാണ് കസ്തൂരി അനിരുദ്ധന്‍. ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല കസ്തൂരി അനിരുദ്ധന്‍ ചുമതലയേല്‍ക്കുന്ന ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചു.


തിരുവനന്തപുരം ജില്ലയില്‍ സി പി ഐ എം കെട്ടിപ്പടുക്കന്നതില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവായിരുന്നു കെ അനിരുദ്ധന്‍. മൂന്നു തവണ എം എല്‍ എയും ഒരു തവണ എം പിയും ആയിരുന്നു. ഇതില്‍ ഒരു തവണ മുഖ്യമന്ത്രിയായിരുന്ന ആര്‍ ശങ്കറിനെതിരെ ജയിലില്‍ കിടന്നു മല്‍സരിച്ച് ജയിക്കുകയും ചെയ്‌തു.ഈ സംഭവത്തില്‍ ജയന്റ് കില്ലറെന്നായിരുന്നു അനിരുദ്ധനെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്.
أحدث أقدم