കനത്ത ചൂട്; വിചാരണക്കോടതിയില്‍ കറുത്ത് കോട്ടും ഗൗണും ധരിക്കേണ്ട; ഇളവ് നല്‍കി ഹൈക്കോടതി




കൊച്ചി: കനത്ത് ചൂട് കണക്കിലെടുത്ത് അഭിഭാഷകര്‍ക്ക് ഡ്രസ് കോഡില്‍ ഇളവ് നല്‍കി ഹൈക്കോടതി. വിചാരണക്കോടതികളില്‍ കറുത്ത് കോട്ടും ഗൗണും ധരിക്കേണ്ടതില്ലെന്ന് ഹൈക്കോടി നിര്‍ദേശിച്ചു. മെയ് 31 വരെയാണ് ഇളവ്. ഹൈക്കോടതിയില്‍ അഭിഭാഷകര്‍ക്ക് ഗൗണിലും ഇളവുണ്ട്.

ചൂട് കടുത്ത സാഹചര്യത്തില്‍ ഡ്രസ് കോഡില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയിലെ അഭിഭാഷക അസോസിയേഷന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് അപേക്ഷ നല്‍കിയിരുന്നു. ചൂട് കൂടുന്നതിനാല്‍ കറുത്ത ഗൗണും കോട്ടും ഒഴിവാക്കി നല്‍കണമെന്നായിരുന്നു ആവശ്യം.

വേനല്‍ചൂടിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം മെയ് മാസം വരെ  അഭിഭാഷകര്‍ കറുത്ത ഗൗണും കോട്ടും ധരിക്കേണ്ടതില്ലെന്ന് ഹൈക്കോടതി പ്രമേയം പാസാക്കിയിരുന്നു.
أحدث أقدم