അതേസമയം, കാസര്‍കോട് കൊളത്തൂര്‍ നിടുവോട്ട് വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ വീണ്ടും പുലി കുടുങ്ങി. നിടുവോട്ടെ എം ജനാര്‍ദ്ദനന്‍റെ റബ്ബര്‍ തോട്ടത്തില്‍ സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. ഫെബ്രുവരി 23 നും ഇവിടെ സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങിയിരുന്നു. കുറച്ച് കാലങ്ങളായി പുലിയുടെ ശല്യമുള്ള പ്രദേശമായിരുന്നു കുളത്തൂർ. അങ്ങനെയാണ് വനംവകുപ്പ് കൂട് സ്ഥാപിക്കുന്നത്. ഇന്ന് രാവിലെയാണ് ജനാർദ്ദനൻ എന്നയാളുടെ പറമ്പിൽ സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയിരിക്കുന്നത്. ഉദ്യോഗസ്ഥർ സ്ഥലത്തെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഫെബ്രുവരി 23 ന് പെൺപുലിയാണ് കുടുങ്ങിയത്. ഉദ്യോഗസ്ഥർ എത്തിയതിന് ശേഷം തുടർനടപടികൾ സ്വീകരിക്കും. പുലി അക്രമാസക്തമാകുന്ന അവസ്ഥയാണുളളത്. ഉദ്യോഗസ്ഥരെത്തി മറ്റൊരിടത്തേക്ക് മാറ്റിയതിന് ശേഷമായിരിക്കും ഉൾക്കാട്ടിൽ തുറന്നുവിടുക.