റോഡരികിൽ കല്ലുമ്മക്കായും കക്കയിറച്ചിയും വില്പന നടത്തുന്നതിന്‍റെ മറവിൽ ഹാഷിഷ് ഓയിൽ വില്പന; യുവാവ് പിടിയിൽ


ജനകീയം ഡി ഹണ്ടിന്‍റെ ഭാഗമായി വാടാനപ്പിള്ളി പൊലീസ് നടത്തിയ പരിശോധനയിൽ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ. ഏങ്ങണ്ടിയൂർ സ്വദേശി അഖിൻ (36) ആണ് പൊലീസിന്‍റെ പിടിയിലായത്. ചേറ്റുവ കടവിലുള്ള റോഡരികിൽ കല്ലുമ്മക്കായ, കക്കയിറച്ചി വില്പന നടത്തുന്നതിന്‍റെ മറവിൽ വിൽക്കാനായി സൂക്ഷിച്ചിരുന്ന ഹാഷിഷ് ആണ് പിടി കൂടിയത്. വാടാനപ്പിള്ളി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
أحدث أقدم