പൊലീസ് വീട്ടിലെത്തി സ്പിരിറ്റ് പിടിച്ചത് അറിഞ്ഞ് ജീപ്പ് ഡ്രൈവർ ജീവനൊടുക്കി



പൊലീസ് വീട്ടിലെത്തി സ്പിരിറ്റ് പിടിച്ചത് അറിഞ്ഞ് ജീപ്പ് ഡ്രൈവർ ജീവനൊടുക്കി. തൃശൂർ കൈനൂരിലാണ് സംഭവം. പുത്തൂർ സ്വദേശി ജോഷി (52) ആണ് മരിച്ചത്. ജീപ്പ് ഡ്രൈവറായ ജോഷിയുടെ വീട്ടിൽ നിന്ന് 150 ലിറ്റർ സ്പിരിറ്റ് പൊലീസ് പിടിച്ചിരുന്നു.

പൊലീസ് വീട്ടിൽ എത്തിയത് അറിഞ്ഞതോടെയാണ് ജോഷി ജീവനൊടുക്കിയതെന്നാണ് കരുതുന്നത്. ഒല്ലൂർ പൊലീസ് സ്ഥലത്തെത്തി. തുടർ നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.


أحدث أقدم