തലസ്ഥാനത്ത് ട്രെയിൻ തട്ടി യുവതി മരിച്ച സംഭവം; പിന്നാലെ യാത്രക്കാരെ നെട്ടോട്ടമോടിച്ച് റെയിൽവേ




തലസ്ഥാനത്ത് ട്രെയിൻ തട്ടി യുവതി മരിച്ച സംഭവത്തിന് പിന്നാലെ യാത്രക്കാരെ നെട്ടോട്ടമോടിച്ച് റെയിൽവേ. ഇന്ന് രാവിലെ പേട്ടയ്ക്കും കൊച്ചുവേളിയ്ക്കും ഇടയിലായിരുന്നു പത്തനംതിട്ട സ്വദേശി മേഘയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് എത്തി നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നത് വരെ പാതയിൽ ഗതാഗത നിയന്ത്രണമുണ്ടായിരുന്നു. ഒമ്പതരയോടെ ട്രാക്കിലെ പ്രശ്നങ്ങൾ പരിഹരിച്ചെന്ന് റയിൽവേ അറിയിച്ചു. ഇതിനിടെയാണ് റെയിൽവേയുടെ നടപടിയിൽ യാത്രക്കാർ ഓടേണ്ടിവന്നത്. 

തിങ്കളാഴ്ചയായതിനാൽ തന്നെ കൊല്ലം ഭാഗത്ത് നിന്നും തിരുവനന്തപുരത്തേക്കെത്തിയിരുന്ന എല്ലാ ട്രെയിനുകളും നിറഞ്ഞാണ് എത്തിക്കൊണ്ടിരുന്നത്. യുവതിയുടെ മരണത്തെ തുടർന്നുണ്ടായ നിയന്ത്രണത്തിൽ ചിറയിൻകീഴ്, കഴക്കൂട്ടം, കൊച്ചുവേളി സ്റ്റേഷനുകളിൽ മണിക്കൂറുകളാണ് ട്രെയിനുകൾ പിടിച്ചിട്ടിരുന്നത്. ഇന്‍റർസിറ്റി, പുനലൂർ -കന്യാകുമാരി പാസഞ്ചർ, വഞ്ചിനാട് എക്സ്പ്രസ് ഉൾപ്പടെ വിവിധ സ്റ്റേഷനുകളിലൂടെ നിരങ്ങി നീങ്ങിക്കൊണ്ടിരുന്നു. തലസ്ഥാനത്തെ വിവിധ സർക്കാർ -സ്വകാര്യ ഓഫീസുകളിലെ ജീവനക്കാരടക്കം ട്രെയിനുകളിൽ കുടുങ്ങി
أحدث أقدم