തിരുവനന്തപുരത്തെ സമരത്തിൽ പങ്കെടുത്ത ആശവർക്കർമാർക്ക് തടഞ്ഞു വച്ച ഓണറേറിയം കിട്ടിത്തുടങ്ങി...



ആലപ്പുഴ: തിരുവനന്തപുരത്തെ സമരത്തിൽ പങ്കെടുത്ത ആശവർക്കർമാർക്ക് തടഞ്ഞു വച്ച ഓണറേറിയം കിട്ടിത്തുടങ്ങി. ആലപ്പുഴയിലെ ആശമാർക്കാണ് 7000 രൂപ ലഭിച്ചത്. വിവിധ പിഎച്ച്എസ്‌സിയിലെ ആശവർക്കർമാർക്ക് ഓണറേറിയം അവരുടെ ബാങ്ക് അക്കൗണ്ടിൽ ലഭിച്ചു. 

അതേസമയം, സെക്രട്ടറിയേറ്റിന് മുന്നിലെ ആശാ വര്‍ക്കര്‍മാരുടെ സമരം 48ാം ദിവസത്തിലേക്ക് കടന്നു. ആശ വര്‍ക്കര്‍മാരുടെ നിരഹാര സമരം ഒമ്പതാം ദിവസത്തിലേക്കും കടന്നു. രാപ്പകൽ സമരം അമ്പത് ദിവസം തികയുന്ന തിങ്കളാഴ്ച മുടിമുറിച്ച്  പ്രതിഷേധം കടുപ്പിക്കാനാണ് സമരക്കാരുടെ തീരുമാനം. സംസ്ഥാന വ്യാപകമായിട്ടായിരിക്കും മുടി മുറിക്കൽ സമരം തിങ്കളാഴ്ച നടത്തുക. സെക്രട്ടറിയേറ്റ് സമര പന്തലിൽ മാത്രമാണ് മുടി മുറിക്കൽ സമരമെന്നാണ് നേരത്തെ പ്രഖ്യാപിച്ചത്. എന്നാൽ, ഇതിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രാദേശിക തലത്തിലും ആശമാര്‍ മുടി മുറിച്ച് പ്രതിഷേധിക്കും.

أحدث أقدم