മലപ്പുറം: കോഴിക്കോട് - പാലക്കാട് ദേശീയ പാതയിൽ തിരൂർക്കാട് ഐടിസിക്കും സമീപം ബസും മിനിലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരു മരണം കൂടി. വണ്ടൂർ സ്വദേശിനിയായ കൂരിക്കുണ്ട് പാറാഞ്ചേരി നൗഷാദിന്‍റെ മകളായ ഷൻഫയാണ് (20) മരിച്ചത്.
അപകടത്തിൽ ഷൻഫയുടെ തലയ്ക്ക് ഗുരുതര പരുക്കേറ്റിരുന്നു. ശനിയാഴ്ച വൈകിട്ട് 5.45 നാണ് അപകടം നടന്നത്. പാലക്കാട് ഭാഗത്തേക്കു പോകുകയായിരുന്ന കെഎസ്ആർടിസി ബസ് എതിരെ മാടുകളെ കയറ്റിവന്ന മിനിലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ മറിഞ്ഞ ലോറിയിൽ നിന്ന് ഇറങ്ങിയോടിയ പോത്ത് ആളുകളെ കുത്തി പരുക്കേൽപിക്കാൻ ശ്രമിച്ചിരുന്നു.
അപകടത്തിൽ മണ്ണാർക്കാട് കോട്ടോപ്പാടം മേലെ അരിയൂർ ചെറുവളളൂർ വാരിയം ഹരിദാസ് വാരിയുടെ മകൾ ശ്രീനന്ദ ശനിയാഴ്ച മരിച്ചിരുന്നു. അപകടത്തിൽ 22 പേർക്കാണ് പരുക്കേറ്റത്.