കൊട്ടാരക്കര : കൊട്ടാരക്കര താലൂക്ക് ആശുപത്രി എയ്ഡ് പോസ്റ്റിൽ മദ്യലഹരിയിൽ ജോലിക്ക് എത്തി ഗ്രേഡ് എസ്ഐ. ഏഴുകോൺ സ്റ്റേഷനിലെ എസ് ഐ പ്രകാശ് ആണ് മദ്യപിച്ച് ജോലിക്ക് എത്തിയത്. വൈദ്യ പരിശോധനയിൽ പ്രകാശ് മദ്യപിച്ചിരുന്നതായി കണ്ടെത്തി. ആശുപത്രി അധികൃതരുടെ പരാതിയിൽ കൊട്ടാരക്കര പോലീസ് കേസെടുത്തു എസ്ഐയെ കസ്റ്റഡിയിലെടുത്തു .ഡോക്ടർ വന്ദനദാസ് അക്രമിയുടെ കുത്തേറ്റ് മരിച്ച ആശുപത്രിയിലാണ് സുരക്ഷാ വീഴ്ച്ച ഉണ്ടായിരിക്കുന്നത്.