കൊല്ലം: ഇരവിപുരത്ത് നിരോധിത ലഹരി വസ്തുക്കൾ പിടികൂടി. ശനിയാഴ്ച രാത്രിയോടെ വഞ്ചികോവിലിലായിരുന്നു 50 ചാക്ക് നിരോധിത ലഹരി വസ്തുക്കൾ പിടികൂടിയത്. വാടകയ്ക്ക് എടുത്ത കടമുറിയിൽ സൂക്ഷിച്ചിരുന്ന ലഹരി വസ്തുക്കൾ ഇരവിപുരം പൊലീസാണ് പിടികൂടിയത്.
പൊലീസ് സ്ഥലത്തെത്തുന്നതിന് മുൻപേ പ്രതി വഞ്ചിക്കോവിൽ സ്വദേശി ദീപു രക്ഷപെട്ടു. ഒളിവിലുള്ള പ്രതിക്കായി അന്വേഷണം തുടരുകയാണ്. വിപണിയിൽ 23 ലക്ഷം രൂപ വില വരുന്ന ലഹരി വസ്തുക്കളാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.