
വാടക വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തിവന്ന നാലംഗ സംഘത്തെ എക്‌സൈസ് അറസ്റ്റ് ചെയ്തു. പുല്‍പ്പള്ളി കാപ്പിസെറ്റ് സ്വദേശികളായ എരുമപ്പുല്ലില്‍ വീട്ടില്‍ ഇ.പി. പ്രണവ് (20), എരുമ പുല്ലില്‍ വീട്ടില്‍ പി. ഹര്‍ഷ (24), നിരപ്പേല്‍ വീട്ടില്‍ എന്‍.എ. അജിത്ത് (23) കരിക്കല്ലൂര്‍ മൂന്നുപാലം സ്വദേശി വട്ടത്തൊട്ടിയില്‍ വീട്ടില്‍ ആല്‍ബിന്‍ ജെയിംസ് (20) എന്നിവരാണ് പുല്‍പ്പള്ളി കുളത്തൂരിലെ വാടക വീട്ടില്‍ നിന്ന് അറസ്റ്റിലായത്.