ചാലക്കുടിയില്‍ ഇന്നലെ രാത്രി വീണ്ടും പുലിയെ കണ്ടെന്ന് നാട്ടുകാര്‍. വളര്‍ത്തുന്ന നായയെ പിടികൂടാന്‍ പുലി ശ്രമിച്ചെന്നും പ്രദേശവാസികൾ പറയുന്നു. എന്നാൽ ഇതുവരെ പുലിയെ പിടികൂടാൻ സാധിക്കാത്തത് ജനങ്ങളിൽ ആശങ്കയും പരിഭ്രാന്തിയും സൃഷ്ടിച്ചു. പുലി ഭീതിയില്‍ സ്കൂളുകൾ അടച്ചതോടെ കുട്ടികളെല്ലാം വീട്ടിൽ തന്നെ കഴിയുകയാണ്. പലരും പുറത്തിറങ്ങാൻ പോലും മടിക്കുന്നു. അന്നനാട് കുറുവക്കടവ് സ്വദേശി ജനാര്‍ദ്ദന മേനോന്റെ വീട്ടിലെ വളര്‍ത്തുനായയെ ആണ് പുലി ആക്രമിച്ചത്. നായയുടെ കുരകേട്ട് വീട്ടുകാര്‍ ജനാലയിലൂടെ ടോര്‍ച്ചടിച്ച് നോക്കിയപ്പോഴാണ് പുലി ആക്രമിക്കുന്നത് കണ്ടത്. ചാലക്കുടി നഗരത്തില്‍ പുലിയെ കണ്ടതിന് പിന്നാലെയാണ് അന്നനടയിലും പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുന്നത്. ജനാലയിലൂടെ നോക്കിയപ്പോള്‍ നായയെ ആക്രമിക്കുന്ന പുലിയെ വ്യക്തമായി കണ്ടതായി വീട്ടുടമയായ നന്ദിനി പറഞ്ഞു. നായയുടെ അസാധാരണമായ കുരകേട്ടാണ് നോക്കിയപ്പോള്‍ പുലി നായയെ കടിച്ചുപിടിച്ച് നില്‍ക്കുന്നതാണ് കണ്ടതെന്ന് നന്ദിനി പറയുന്നത്. പുലിയെ കണ്ട് പേടിച്ച നന്ദിനി ഒച്ചവെക്കുകയും മകനെ വിളിച്ചുണര്‍ത്തുകയും ചെയ്തു. മകനും നാട്ടുകാരും ചേര്‍ന്ന് കൂടുതല്‍ ബഹളംവയ്ക്കുകയും സമീപപ്രദേശത്തെ ലൈറ്റുകള്‍ ഇടുകയും ചെയ്തതോടെയാണ് പുലി നായയെ ഉപേക്ഷിച്ച് ഓടിമറഞ്ഞത്
ചാലക്കുടി നിവാസികളെ വീണ്ടും ഭീതിയിലാക്കി പുലിയുടെ സാന്നിധ്യം..
Jowan Madhumala
0
Tags
Top Stories