എംഡിഎംഎയുമായി ഗുണ്ടാ നേതാവ് പിടിയില്‍...


തിരുവനന്തപുരം: കഠിനംകുളത്ത് എംഡിഎംഎയുമായി ഗുണ്ടാ നേതാവ് പിടിയില്‍. ഒറ്റപ്പന സ്വദേശി ജാക്കി നിസാറാണ് രാസലഹരിയുമായി അറസ്റ്റിലായത്. നിരവധി അടിപിടി കേസുകളില്‍ പ്രതിയാണിയാള്‍. വീട്ടില്‍ നിന്നാണ് ജാക്കി നിസാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

അതേ സമയം എറണാകുളം പാനായികുളത്ത് നിന്ന് അസം സ്വദേശിയെ കഞ്ചാവുമായി എക്‌സൈസ് പിടികൂടിയിരുന്നു. അസം സ്വദേശി നിസാമുദ്ദീനാണ് പിടിയിലായത്. 66 ഗ്രാം കഞ്ചാവാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്.
أحدث أقدم