തിരുവനന്തപുരം : പൊതുസ്ഥലങ്ങളില്‍ പ്രചാരണ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് ഹൈക്കോടതി വിലക്ക് മറികടക്കാന്‍ നിയമഭേദഗതിക്ക് തയാറെടുത്ത് സര്‍ക്കാര്‍. ബോര്‍ഡുകള്‍ വയ്‌ക്കുന്നതിന് ഫീസ് ഈടാക്കാനും നീക്കം. പൊതുസ്ഥലങ്ങളിലെ പ്രചാരണ ബോര്‍ഡുകള്‍ക്ക് ഹൈക്കോടതി ഏര്‍പ്പെടുത്തിയ വിലക്ക് മറികടക്കാനാണ് നിയമ ഭേദഗതിക്കൊരുങ്ങുന്നത്. ഈ വിഷയത്തില്‍ 2025 ജനുവരി നാലിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു.
നിയമവിധേയമായ സാമഗ്രികള്‍ ഉപയോഗിച്ച് ഹൈക്കോടതി വിധിയുടെ അന്തസത്ത കൂടി ഉള്‍ക്കൊണ്ട് ബോര്‍ഡുകള്‍ വയ്‌ക്കാന്‍ നിയമഭേഗതി പരിഗണനയിലാണെന്ന് മന്ത്രി എം.ബി. രാജേഷ്. ഇത് പരിഗണനയിലാണ്. മുനിസിപ്പല്‍ ഡയറക്ടറെ പ്രൊപ്പോസല്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇത് ലഭിക്കുന്ന മുറയ്‌ക്ക് നടപടികള്‍ സ്വീകരിക്കും, മന്ത്രി ശ്രദ്ധക്ഷണിക്കലിന് മറുപടിയായി പറഞ്ഞു.