കേരളത്തെ ഹരിത കേരളമാക്കുന്നതിൽ ഹരിത കർമ്മ സേനയുടെ പങ്ക് നിസ്തുലം : ചാണ്ടി ഉമ്മൻ .കൂരോപ്പട പഞ്ചായത്ത് മാലിന്യമുക്ത കൂരോപ്പടയുടെ പ്രഖ്യാപനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചാണ്ടി ഉമ്മൻ.


കൂരോപ്പട : കേരളത്തെ മാലിന്യമുക്തമാക്കുന്നതിൽ ഹരിത കർമ്മസേനയുടെ പങ്ക് നിസ്തുലമാണെന്ന് അഡ്വ. ചാണ്ടി ഉമ്മൻ എ.എൽ എ പ്രസ്താവിച്ചു. കൂരോപ്പട പഞ്ചായത്ത് മാലിന്യമുക്ത കൂരോപ്പടയുടെ പ്രഖ്യാപനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചാണ്ടി ഉമ്മൻ.
സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി മാത്യു അധ്യക്ഷത വഹിച്ചു. 


ബ്ലോക്ക് ഗ്രാമ അംഗങ്ങളായ റ്റി.എം ജോർജ് , ഗോപി ഉല്ലാസ്, ആശാ ബിനു, അനിൽ കൂരോപ്പട, സന്ധ്യാ സുരേഷ്, ഷീലാ ചെറിയാൻ, കുഞ്ഞുഞ്ഞമ്മ കുര്യൻ, ദീപ്തി ദിലീപ്, ബാബു വട്ടുകുന്നേൽ, സോജി ജോസഫ്, രാജി നിതീഷ് മോൻ, സെക്രട്ടറി എസ്. സുനിമോൾ, അസി. സെക്രട്ടറി സി.എൻ സിന്ധു, സീനിയർ ക്ലാർക്ക് ബിജിലിമോൾ ജോസഫ്, ഹരിത കർമ്മസേനാ സെക്രട്ടറി ശശികലാ മോഹനൻ, കുടുംബശ്രീ ചെയർ പേഴ്സൺ അന്നമ്മ ഉലഹന്നാൻ തുടങ്ങിയവർ പ്രസംഗിച്ചു. ഹരിത കർമ്മസേനാംഗങ്ങളെയും വിവിധ സ്ഥാപനങ്ങളെയും വ്യക്തികളെയും
പഞ്ചായത്തിന്റെ വിവിധ പുരസ്ക്കാരങ്ങൾ നൽകി അനുമോദിച്ചു.
أحدث أقدم