ആശാ വർക്കർമാരുടെ മുടിമുറിയ്ക്കൽ സമരത്തിനെതിരെ പ്രതികരിച്ച് വിദ്യാഭ്യാസമന്ത്രി




തിരുവനന്തപുരം : ആശമാരുടെ മുടിമുറിയ്ക്കൽ സമരത്തിനെതിരെ പ്രതികരിച്ച് വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടി. സെക്രട്ടറിയേറ്റിനു മുന്നിൽ തലമുണ്ഡനം നടത്തിയവർ പ്രതിഷേധിക്കേണ്ടത് ഡൽഹിയിലാണെന്നാണ് മന്ത്രി തന്റെ ഫെയ്സ്ബുക്കിൽ പ്രതികരിച്ചത്. വെട്ടിയ തലമുടി കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിമാർ വഴി കേന്ദ്ര സർക്കാരിന് കൊടുത്തയക്കണം എന്നും മന്ത്രി പരിഹസിച്ചു.

ആർജ്ജവമുണ്ടെങ്കിൽ സുരേഷ് ഗോപിയും ജോർജ് കുര്യനും കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തണം. സുരേഷ് ഗോപി കുടയും റെയിൻ കോട്ടും കൊടുത്താലൊന്നും ആശാ വർക്കർമാർക്ക് ആനുകൂല്യങ്ങൾ ലഭിക്കില്ലെന്നും ആശമാർക്ക് തൊഴിലാളി പദവി നൽകാനുള്ള ആവശ്യത്തിൽ കേന്ദ്രത്തിനു മറുപടി ഇല്ലെന്നും ശിവൻകുട്ടി തുറന്നടിച്ചു.

أحدث أقدم