കഞ്ചാവ് വാങ്ങാൻ എത്തിയ യുവാക്കളെ സാഹസികമായി പിടികൂടി നാട്ടുകാർ.


കഞ്ചാവ് വാങ്ങാൻ എത്തിയ യുവാക്കളെ സാഹസികമായി പിടികൂടി നാട്ടുകാർ. കണ്ണൂർ കണ്ണാടിപ്പറമ്പ് പുല്ലൂപ്പിയിലാണ് സംഭവം.പഴയങ്ങാടി താവം സ്വദേശികളെ മയ്യിൽ പൊലീസ് അറസ്റ്റ് ചെയ്തു.ചെറുകുന്ന് സ്വദേശികളായ അർഷാദ്, സമദ് എന്നിവരെയാണ് സംശയം തോന്നിയതിനെ തുടർന്ന് നാട്ടുകാർ തടഞ്ഞുവച്ചത്. നാട്ടുകാർക്ക് നേരെ ബൈക്ക് ഓടിച്ചുകയറ്റാൻ യുവാക്കൾ ശ്രമിച്ചു.

ഇവര്‍ പ്രദേശത്ത് കഞ്ചാവ് വിൽപ്പന നടത്തുവരാണെന്ന് നേരത്തെ തന്നെ നാട്ടുകാര്‍ക്ക് സംശയമുണ്ടായിരുന്നു. തുടര്‍ന്ന് ഇന്നലെ യുവാക്കൾ പ്രദേശത്ത് കഞ്ചാവ് വിൽപ്പന നടത്താൻ എത്തിയതാണെന്ന സംശയത്തിൽ ചോദ്യം ചെയ്യുകയായിരുന്നു.

എന്നാൽ പരസ്പരവിരുദ്ധമായ മറുപടികൾ ലഭിച്ചതോടെയാണ് നാട്ടുകാര്‍ ചേര്‍ന്ന് പിടകൂടി തടഞ്ഞുവച്ചത്. തുടര്‍ന്ന് പരിശോധിച്ചപ്പോൾ ഒമ്പത് ഗ്രാം കഞ്ചാവ് പൊതി കണ്ടെത്തി. ഉടൻ പൊലീസിനെ വിവരം അറിയിച്ചു.
أحدث أقدم