പള്ളിവക സ്ഥലത്തെ രൂപക്കൂട് തകർത്തു.. സിസിടിവി പരിശോധിച്ചപ്പോൾ ആളെകിട്ടി... പിടിയിലായത്…




വടക്കാഞ്ചേരി : പള്ളിവക സ്ഥലത്തെ രൂപക്കൂട് തകര്‍ത്ത സംഭവത്തില്‍ സ്ഥലവാസിയായ ഗൃഹനാഥനെ മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു. സ്ഥലത്ത് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. മൂന്നുദിവസം മുമ്പാണ് വടക്കാഞ്ചേരി മുണ്ടത്തിക്കോട് സെന്ററില്‍ ക്രിസ്തുരാജ് പള്ളി വക സ്ഥലത്ത് രൂപക്കൂടിന്റെ ചില്ല് തകര്‍ത്ത് അകത്ത് സ്ഥാപിച്ചിരുന്ന ക്രിസ്തുരാജിന്റെ രൂപം ഇളക്കിമാറ്റിയ നിലയില്‍ കണ്ടെത്തിയത്. രൂപം ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കൃത്യത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന രൂപക്കൂടിന്റെ മുന്നിലെ വീട്ടുടമസ്ഥനെയും മകനെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. മകനെ സംഭവത്തില്‍ പങ്കില്ലെന്ന് കണ്ട് പൊലീസ് ചോദ്യംചെയ്ത് വിട്ടയച്ചു. പിതാവ് ഷാജി (53) യെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
أحدث أقدم