കൊച്ചി: കടവന്ത്രയിൽ മദ്യ ലഹരിയിൽ യുവാവിന്‍റെ കാർ ചേസിങിൽ അപകടം. കാൽ നടയാത്രക്കാരിയെ കാർ ഇടിച്ച് തെറിപ്പിച്ചു. അപകടത്തിൽ ഗോവൻ സ്വദേശിയായ ജയ്സെലിന്‍റെ കാലിനും തലക്കും പരുക്കേറ്റിട്ടുണ്ട്.
ബൈക്ക് യാത്രികൻ സൈഡ് നൽകാത്തതിന്‍റെ പ്രകോപനത്തിലാണ് കാർ ചേസിങ് യുവാവ് നടത്തിയത്. കടവന്ത്ര മെട്രോ സ്റ്റേഷന് സമീപം ഞായറാഴ്ച വൈകിട്ട് മൂന്നരയ്ക്കാണ് അപകടം നടന്നത്.
ചാലക്കുടി സ്വദേശിയായ യാസിറിനെതിരേ പൊലീസ് കേസെടുത്തു. കാറിനുളളിൽ നിന്നും പൊലീസ് മദ്യ കുപ്പികളും കണ്ടെത്തിയിട്ടുണ്ട്.