ഹ​രി​ത​ക​ർ​മ​സേ​ന​യു​ടെ മാ​ലി​ന്യ​സം​ഭ​ര​ണ വാ​ഹ​ന​ത്തി​ന്​ തീ​പി​ടി​ച്ചു



ക​ള​മ​ശ്ശേ​രി ന​ഗ​ര​സ​ഭ ഹ​രി​ത​ക​ർ​മ​സേ​ന​യു​ടെ മാ​ലി​ന്യ​സം​ഭ​ര​ണ വാ​ഹ​ന​ത്തി​ന്​ തീ​പി​ടി​ച്ചു. ഓ​ട്ട​ത്തി​നി​ടെയാണ് വണ്ടിക്ക് തീ പിടിച്ചത്. വണ്ടിക്ക് തീ പിടിച്ചതോടെ ജീ​വ​ന​ക്കാ​ർ ചാ​ടി രക്ഷപ്പെടുകയായിരുന്നു. വണ്ടിക്ക് തീ പിടിക്കുന്നതായി നാട്ടുകാർ പറഞ്ഞതോടെയാണ് ഡ്രൈവർ തീ പടരുന്നത് കണ്ടത്. കു​സാ​റ്റ് റോ​ഡി​ൽ സെ​ന്‍റ്​ ജോ​സ​ഫ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് സ​മീ​പം വെ​ച്ചാ​ണ് സം​ഭ​വം. തൃ​ക്കാ​ക്ക​ര അ​മ്പ​ലം വാ​ർ​ഡി​ൽ​നി​ന്ന്​ ജൈ​വ മാ​ലി​ന്യം ശേ​ഖ​രി​ച്ച് സം​ഭ​ര​ണ​ കേ​ന്ദ്ര​ത്തി​ലേ​ക്ക് മ​ട​ങ്ങും വ​ഴി വാ​ഹ​ന​ത്തി​ന് തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു..

ഡ്രൈ​വ​ർ കാ​ബി​നു പി​ന്നി​ൽ പൊ​ട്ടി​ത്തെ​റി ശ​ബ്ദ​ത്തോ​ടെ​യാ​ണ് തീ​പി​ടി​ച്ച​ത്. വണ്ടി ഭാഗീകമായി കത്തിയിരുന്നു. വണ്ടിയിൽ നിന്നും തീ​യും പു​ക​യും ഉ​യ​രു​ന്ന​ത് ക​ണ്ട​തോ​ടെ ഡ്രൈ​വ​ർ മു​നീ​റും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ര​മേ​ഷ് രാ​ജും ചാ​ടി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ തീ​യാ​ളി പ​ട​ർ​ന്നു. വി​വ​ര​മ​റി​ഞ്ഞ് ഏ​ലൂ​ർ, തൃ​ക്കാ​ക്ക​ര​യി​ൽ ​നി​ന്ന്​ അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​ത്തി തീ​യ​ണ​ച്ചു. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മാ​യി സം​ശ​യി​ക്കുന്നത്.

أحدث أقدم