വെയില്‍സിലെ ഹിന്ദു സമൂഹത്തിന്റെ ഐക്യവും സംസ്‌കാരസംരക്ഷണവും ലക്ഷ്യമാക്കി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ ക്ലാസുകളും പ്രഭാഷണങ്ങളും.



യു .കെ : വെയില്‍സിലെ ഹിന്ദു സമൂഹത്തിന്റെ ഐക്യവും സംസ്‌കാരസംരക്ഷണവും ലക്ഷ്യമാക്കി രൂപീകൃതമായ വെയില്‍സ് ഹിന്ദു കൂട്ടായ്മ വിവിധ ധാര്‍മ്മിക, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുമായി മുന്നേറുന്നു. ഹിന്ദുമതത്തിന്റെ അടിസ്ഥാനതത്ത്വങ്ങള്‍, വേദങ്ങള്‍, ഉപനിഷത്തുകള്‍ എന്നിവയെക്കുറിച്ച് സമൂഹത്തിന് ബോധവല്‍ക്കരണം നടത്തുക എന്നതാണ് കൂട്ടായ്മയുടെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ ക്ലാസുകളും പ്രഭാഷണങ്ങളും സംഘടിപ്പിക്കും.
മാസത്തില്‍ ഒരിക്കല്‍ നടത്തുന്ന ഒത്തുചേരലുകള്‍, ഭജന, ശ്ലോക പാരായണം, പൗരാണിക കഥകള്‍ എന്നിവയെ അടിസ്ഥാനമാക്കി ക്ലാസുകള്‍ സംഘടിപ്പിക്കപ്പെടുന്നു. ഹിന്ദു സംസ്‌കാര ക്ലാസുകള്‍, കുടുംബ സംഗമങ്ങള്‍, ഉത്സവാഘോഷങ്ങള്‍ എന്നിവ മുഖേന സാമൂഹിക ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ കൂട്ടായ്മ ലക്ഷ്യമിടുന്നു. വിഷു, ഓണം, ദീപാവലി, ശിവരാത്രി, നവരാത്രി, ഹോളി തുടങ്ങിയ പ്രധാന ഹിന്ദു ഉത്സവങ്ങള്‍ ആചരിക്കുമ്പോള്‍, അതിന്റെ യഥാര്‍ത്ഥ താത്പര്യവും ആദ്ധ്യാത്മിക മുഖവും പങ്കുവയ്ക്കാന്‍ പ്രത്യേക സെഷനുകളും ഒരുക്കുന്നു.


യുകെയിലെ പ്രമുഖ ക്ഷേത്രങ്ങളിലേക്ക് തീര്‍ത്ഥാടനങ്ങള്‍ നടത്തുക, യോഗ പരിശീലനം സംഘടിപ്പിക്കുക, സമൂഹത്തിനു ധാര്‍മ്മിക ബോധവല്‍ക്കരണം നല്‍കുക എന്നിവയാണ് പ്രധാന സംരംഭങ്ങള്‍. കൂടാതെ, സാമ്പത്തിക-സാമൂഹിക പിന്തുണ നല്‍കുന്നതിനുള്ള സേവനപ്രവര്‍ത്തനങ്ങളിലും കൂട്ടായ്മ സജീവമാകാന്‍ തയ്യാറെടുക്കുകയാണ്.


ഈ കഴിഞ്ഞ മാര്‍ച്ച് 08 നു നടന്ന മീറ്റിങ്ങില്‍ അടുത്ത 2 വര്‍ഷ കാലഘട്ടത്തേക്കുള്ള (2025-2027) നേതൃത്വത്തെ തിരഞ്ഞെടുത്തു.

പ്രസിഡന്റ് - ബിനു ദാമോദരന്‍

വൈസ് പ്രസിഡണ്ട് - സണ്‍ കെ. ലാല്‍

സെക്രട്ടറി - ഷിബിന്‍ പനക്കല്‍

ജോയിന്റ് സെക്രട്ടറി - അഞ്ജു രാജീവ്

ട്രഷറര്‍ - അഖില്‍ എസ്. രാജ്

ആര്‍ട്സ് കോര്‍ഡിനേറ്റര്‍മാര്‍ - പ്രശാന്ത് & രേവതി മനീഷ്

ഇവന്റ് കോര്‍ഡിനേറ്റര്‍മാര്‍ - അനീഷ് കോടനാട് & ബിനോജ് ശിവന്‍
കൂടാതെ, സാന്ദ്ര, മഞ്ജു, അശ്വതി, ഷിബിന്‍, പ്രശാന്ത് എന്നിവരെ പ്രധാന അധ്യാപകരായി തെരഞ്ഞെടുത്തിട്ടുണ്ട്. 10 പൗണ്ടാണ് കുടുംബത്തിന്റെ വാര്‍ഷിക ഫീസ് ം. ഇതിലൂടെ എല്ലാ പരിപാടികള്‍ക്കും ക്ലാസുകള്‍ക്കും അംഗങ്ങള്‍ക്ക് സൗജന്യ പ്രവേശനം ലഭിക്കും. കൂടാതെ ഈ വര്‍ഷത്തെ വിഷു ആഘോഷ പരിപാടികള്‍ ഏപ്രില്‍ 19നു വിപുലമായി നടത്താനും തീരുമാനിച്ചിട്ടുണ്ട്. വിഷു ആഘോഷ പരിപാടിയില്‍ ആര്‍ക്കെങ്കിലും പങ്കെടുക്കാന്‍ ആഗ്രഹം ഉണ്ടെങ്കില്‍ ഇവന്റ് കോഓര്‍ഡിനേറ്റര്‍ അനീഷ് കോടനാടുമായി ഈ നമ്പറില്‍ (+44 7760 901782 ) ബന്ധപ്പെടാവുന്നത് ആണ്.
أحدث أقدم