കോഴിക്കോട്: താമരശേരി സ്വദേശിനിയായിരുന്ന ഷിബിലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ ഗ്രേഡ് എസ്ഐയെ സസ്പെൻഡ് ചെയ്തു. താമരശേരി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ നൗഷാദിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ഭർത്താവ് യാസിറിൽ നിന്നും തനിക്ക് ഭീഷണിയുണ്ടെന്ന് ആരോപിച്ച് ഷിബില പൊലീസിൽ പരാതി നൽകിയിട്ടുണ്ടായിരുന്നു.
എന്നാൽ സ്റ്റേഷനിലെ പിആർഒയുടെ ചുമതലയുണ്ടായിരുന്ന ഗ്രേഡ് എസ്ഐ നൗഷാദ് ഷിബില നൽകിയ പരാതി കൈകാര‍്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിനാലാണ് നടപടി. റൂറൽ എസ്പി താമരശേരി സ്റ്റേഷനിൽ നേരിട്ടെത്തിയായിരുന്നു നടപടി സ്വീകരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ഈങ്ങാപ്പുഴ സ്വദേശിനിയായ ഷിബിലയെ ലഹരിക്കടിമയായ ഭർത്താവ് യാസിർ കുത്തി കൊന്നത്.