ഷഹബാസിനെ മർദ്ദിച്ച വിദ്യാർത്ഥികളെ അപായപ്പെടുത്തുമെന്ന് ഊമക്കത്ത് അധ്യാപകന് ലഭിച്ചു…
Guruji 0
ഷഹബാസ് കൊലക്കേസിൽ കുറ്റാരോപിതരായ വിദ്യാർത്ഥികളെ അപായപ്പെടുത്തുമെന്ന് ഊമക്കത്ത്. താമരശ്ശേരി ജിവിഎച്ച്എസ്എസിലെ പ്രധാന അധ്യാപകനാണ് കത്ത് ലഭിച്ചത്. സ്കൂള്‍ അധികൃതരുടെ പരാതിയിൽ താമരശ്ശേരി പൊലീസ് കേസ് എടുത്തു.
ഷഹബാസ് കൊലക്കേസിൽ ആദ്യം പിടിയിലായ അഞ്ച് വിദ്യാർത്ഥികളെ പരീക്ഷ എഴുതിക്കാൻ തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണ് കത്ത് അയച്ചിരിക്കുന്നത്. വൃത്തിയുളള കൈപ്പടയിൽ എഴുതിയ കത്ത് തപാലിലാണ് അധ്യാപകന് ലഭിച്ചത്. വിലാസം രേഖപ്പെടുത്താതെയാണ് കത്ത്.