വലിയ കാവുംപുറത്തെ പ്ലൈവുഡ് ഫാക്ടറിയിൽ നിന്നും പ്ലൈവുഡ് കയറ്റി വന്ന ലോറിയാണ് അഞ്ഞൂറ്റിമംഗലത്ത് അപകടത്തിൽ പെട്ടത്. ഇന്ന് പുലർച്ചെ
രണ്ട് മണിയോടെ 30 ടൺ ഓളം പ്ലൈവുഡുമായി എത്തിയ ലോറിയുടെ ബ്രേക്ക് പോയതാണ് അപകടകാരണം.
റോഡരികിലെ നിരവധി ഇലക്ട്രിക്ക് പോസ്റ്റുകൾ തകർത്ത് റോഡ്സൈഡിലെ കുഴിയിലേക്ക് പതിക്കുകയായിരുന്നു.
ചെങ്കുത്തായ ഇറക്കത്തിൽ സൈഡിൽ നിരവധി വീടുകൾ ഉണ്ടങ്കിലും വീടുകളിലേക്ക് പതിക്കാതിരുന്നത് വൻ അപകടം ഒഴിവാക്കി.
അപകടത്തിനു ശേഷം എത്തിയ പോലീസും ഫയർ ഫോർസും നാട്ടുകാരും ചേർന്ന് പരിക്കേറ്റ ഡ്രൈവറെ രക്ഷപെടുത്തി ആശുപത്രിയിൽ എത്തിച്ചു.