
തെലങ്കാന ടണൽ ദുരന്തസ്ഥലത്ത് മനുഷ്യശരീരത്തിന്റെ ഗന്ധം ലഭിച്ച രണ്ട് ഇടങ്ങൾ കണ്ടെത്തി കേരളത്തിൽ നിന്നുള്ള കഡാവർ നായ്ക്കൾ. മായയും മർഫിയുമാണ് ഇന്ന് രാവിലെ ടണലിന് അകത്ത് പരിശോധന നടത്തിയത്. ഈ രണ്ട് ഇടങ്ങളിലേക്കും മൺവെട്ടി കൊണ്ട് മാത്രമേ ഇന്നും പരിശോധിക്കാൻ സാധിക്കുന്നുള്ളൂ. മണ്ണ് കുഴിച്ച് പരിശോധിച്ചപ്പോൾ ദുർഗന്ധം പുറത്ത് വന്നിരുന്നു. വലിയ യന്ത്രസാമഗ്രികൾ ഇന്നും കൊണ്ട് വരാൻ കഴിഞ്ഞില്ല ഒരു മാസമെങ്കിലും നീണ്ട ശേഷമേ ദൗത്യം അവസാനിപ്പിക്കാനാകൂ എന്ന് തെരച്ചിൽ സംഘം അറിയിച്ചു.