അതിർത്തി തർക്കം; പാലക്കാട് അച്ഛനും മകനും വെട്ടേറ്റു



പാലക്കാട്: പട്ടാമ്പിയിലെ കൊപ്പത്ത് അച്ഛനും മകനും വെട്ടേറ്റു. മണ്ണേങ്കോട് സ്വദേശി ചാമി, മകൻ വൈശാഖ് എന്നിവർക്കാണ് വെട്ടേറ്റത്. തലയ്ക്കും കൈക്കും പരുക്കേറ്റ ഇരുവരെയും പെരുന്തൽമണ്ണയിലെ സ്വകാര‍്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഇവരുടെ ബന്ധുവും അയൽവാസിയുമായ വിനോദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഏറെ നാളുകളായി ചാമിയും അയൽവാസി വിനോദും തമ്മിൽ അതിർത്തി തർക്കം നില നിന്നിരുന്നു. ശനിയാഴ്ച രാവിലെയോടെ വീണ്ടും വാക്കുതർക്കമുണ്ടാവുകയും കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് വിനോദ് ചാമിയെ വെട്ടുകയായിരുന്നു. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെയാണ് മകൻ വൈശാഖിന് വെട്ടേറ്റത്. ഇവരുടെ പരുക്കുകൾ ഗുരുതരമല്ലെന്നാണ് വിവരം.
أحدث أقدم