ആശ്വാസമായി മഴയെത്തി....


ന്യൂഡൽഹി: ഡൽഹിയിൽ ഹോളി ആഘോഷത്തിനിടെ മഴയെത്തി. ഉച്ചയ്ക്ക് ശേഷം നഗരത്തിലെ ചില ഭാഗങ്ങളിൽ മിതമായ മഴ ലഭിച്ചു. വെള്ളിയാഴ്ച വൈകിട്ടോ രാത്രിയോ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനമുണ്ടായിരുന്നു.


എന്നാൽ നഗരത്തിൽ വെള്ളിയാഴ്ച രേഖപ്പെടുത്തിയ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസാണ്. ഈ സീസണിലെ ഏറ്റവും ഉയർന്ന താപനിലയാണിത്. എന്നാൽ കുറഞ്ഞ താപനില 17.6 ഡിഗ്രി സെൽഷ്യസായിരുന്നു. ഇത് സാധാരണയേക്കാൾ 2.5 ഡിഗ്രി കൂടുതലാണ്.
أحدث أقدم