
കോഴിക്കോട് ഈങ്ങാപുഴ ഷിബിലയെ കൊലപ്പെടുത്താൻ പ്രതി കത്തി വാങ്ങുന്ന ദൃശ്യങ്ങൾ പുറത്ത്.കൊലപാതകത്തിന് മണിക്കൂറുകൾക്ക് മുമ്പാണ് പ്രതി യാസിൽ കടയിലെത്തി കത്തി വാങ്ങിയത്. യാസിറിനെ കടയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. യാസിറിനെ കൊലപാതകം നടന്ന വീട്ടിലെത്തിച്ച് ഉടൻ തെളിവെടുക്കും. കഴിഞ്ഞ ആഴ്ച ഇതേ ദിവസം ഉച്ചക്ക് രണ്ടരക്കാണ് പ്രതി യാസിർ വെസ്റ്റ് കൈതപ്പോയിലിലെ കെ. കെ മിനി സൂപ്പർ മാർക്കറ്റിലെത്തുന്നത്. കടയിലെ കത്തികളിൽ നിന്നും ഒന്ന് തെരഞ്ഞെടുത്തു. പണവും നൽകി. കത്തി ബാഗിൽ ഒളിപ്പിച്ച് നിന്നും ഇറങ്ങുന്നതും ദൃശ്യങ്ങളിൽ കാണാം.