പോക്സോ അതിജീവിതയെ പ്രണയം നടിച്ചു പീഡിപ്പിച്ചു…ശബ്ദസന്ദേശം സമൂഹമാധ്യമം വഴി പ്രചരിപ്പിച്ചു…യുവാവ് പിടിയിൽ…


പോക്‌സോ കേസിലെ അതിജീവിതയുടെ വിവരങ്ങള്‍ സമൂഹമാധ്യമം വഴി പ്രചരിപ്പിച്ചയാള്‍ കോട്ടക്കലില്‍ പിടിയില്‍. ഒതുക്കുങ്ങല്‍ പുത്തൂര്‍ സ്വദേശി കരിങ്കപ്പാറ ജാസിറിനെയാണ്(35) ഇന്‍സ്‌പെക്ടര്‍ വിനോദ് വലിയാട്ടൂര്‍ അറസ്റ്റ് ചെയ്തത്. അതിജീവിതയെ തിരിച്ചറിയുന്ന തരത്തില്‍ സാമൂഹ മാധ്യമത്തില്‍ ശബ്ദസന്ദേശം പങ്കുവെച്ചതിനാണ് കേസെടുത്തിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാംവഴി സൗഹൃദത്തിലായ ആള്‍ പെണ്‍കുട്ടിയോട് പ്രണയംനടിച്ച് ഭക്ഷണത്തില്‍ എംഡിഎംഎ കലര്‍ത്തി നല്‍കി പീഡിപ്പിതായി നേരത്തെ പരാതിയുണ്ടായിരുന്നു. കേസിലെ അതിജീവിതയുടെ മൊഴിയിലാണ് കേസെടുത്തതെന്ന് പൊലീസ് വിശദമാക്കി. പോക്സോ പീഡനക്കേസില്‍ പ്രതിയായ ചേറൂര്‍ ആലുങ്ങല്‍ ഹൗസില്‍ അബ്ദുള്‍ ഗഫൂര്‍ (23) അഞ്ച് ദിവസം മുമ്പ് പിടിയിലായിരുന്നു.


أحدث أقدم