ജുവനൈൽ ജസ്റ്റിസ് ഹോം പരിസരത്ത് എത്തിയ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്, സംസ്ഥാന ട്രഷറർ അശഹ്ർ പെരുമുക്ക്, സാബിത്ത് മയനാട് തുടങ്ങിയ പ്രമുഖ നേതാക്കൾ ഉൾപ്പെടെയുള്ളവരെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പൊലീസ് കരുതൽ തടങ്കലിലാക്കി. അതേ സമയം കുറ്റോരോപിതരായ വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്ന കെയർഹോമിന് മുൻപിൽ ഇന്ന് രാവിലെ മുതൽ പ്രതിഷേധം സംഘടിപ്പിക്കുകയാണ് കെഎസ്‌യുവും എംഎസ്എഫും. രാവിലെ ആറര മണിയോടു കൂടി കെയർഹോമിന് മുൻപിൽ പ്രതിഷേധിച്ച ആറ് കെഎസ്‌യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. എന്നാൽ വീണ്ടും പ്രതിഷേധവുമായി കെഎസ്‌യുവും യൂത്ത്കോൺഗ്രസും എത്തുകയായിരുന്നു.