ബാങ്ക് ജീവനക്കാരിയായ ഭാര‍്യയെ ഭർത്താവ് വെട്ടി പരുക്കേൽപ്പിച്ചു...




കണ്ണൂർ: ബാങ്ക് ജീവനക്കാരിയായ ഭാര‍്യയെ ഭർത്താവ് വെട്ടി പരുക്കേൽപ്പിച്ചു. കണ്ണൂർ തളിപ്പറമ്പിലാണ് സംഭവം. അരങ്ങം സ്വദേശി അനുപമക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരുക്കേറ്റ അനുപമ തളിപ്പറമ്പ് ആശുപത്രിയിൽ ചികിത്സ തേടി. ഭർത്താവ് അനുരൂപിനെ നാട്ടുകാർ പിടികൂടി പൊലീസിനെ ഏൽപ്പിച്ചു. വ‍്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.

ബാങ്കിലെത്തിയ അനുരൂപ് അനുപമയെ പുറത്തേക്ക് വിളിക്കുകയും സംസാരിക്കുന്നതിനിടെ കയ്യിൽ സൂക്ഷിച്ചിരുന്ന കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. വെട്ടേറ്റ് ബാങ്കിലേക്ക് ഓടികയറി അനുപമ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അനുരൂപ് പിന്നാലെയെത്തി ആക്രമിക്കുകയായിരുന്നു. കുടുംബ പ്രശ്നമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. എസ്ബിഐ പൂവ്വം ശാഖയിലെ ജീവനക്കാരിയാണ് അനുപമ.
أحدث أقدم