എറണാകുളത്ത് പത്തും പന്ത്രണ്ടും വയസുള്ള സഹോദരിമാരായ കുട്ടികളെ പീഡിപ്പിച്ചത് അമ്മയെ ഒഴിവാക്കാൻ: പ്രതിയുടെ മൊഴി




കൊച്ചി: എറണാകുളത്ത് പത്തും പന്ത്രണ്ടും വയസുള്ള സഹോദരിമാരായ പെൺകുട്ടികളെ പീഡിപ്പിച്ചത് അവരുടെ അമ്മയെ ഒഴിവാക്കാനായി ആണെന്ന് പ്രതി ധനേഷിന്‍റെ മൊഴി. കുട്ടികളുടെ കൂട്ടുകാരികളെയും ഇയാൾ ലക്ഷ്യം വച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. കുട്ടികളെ പീഡിപ്പിച്ച കേസിൽ അമ്മയുടെ ആൺസുഹൃത്തായ ധനേഷിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

രണ്ടു വർഷത്തോളമായി കുട്ടികളെ പീഡിപ്പിക്കുന്നുണ്ടെന്നും പ്രതി മൊഴി നൽകിയിട്ടുണ്ട്. കുട്ടികളുടെ അച്ഛന് അസുഖം ബാധിച്ച സമയത്താണ് ധനേഷുമായി ഇരകളുടെ കുടുംബം ബന്ധപ്പെടുന്നത്. ധനേഷിന്‍റെ ടാക്സിയിലാണ് അച്ഛനെ ആശുപത്രിയിൽ കൊണ്ടു പോയിരുന്നത്. അച്ഛൻ മരിച്ചതോടെ അമ്മയുമായി അടുപ്പത്തിലായ ധനേഷ് ഇവർക്കൊപ്പം താമസമാക്കി.

കുട്ടികളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ കാണുന്ന കൂട്ടുകാരികളെ വീട്ടിലേക്ക് കൊണ്ടു വരാനും ഇയാൾ സമ്മർദം ചെലുത്തിയിരുന്നു. നിർബന്ധം സഹിക്കാനാകാതെ കുട്ടി സുഹൃത്തിനെഴുതിയ കത്താണ് അധ്യാപികയുടെ കൈയിലെത്തിയത്. അധ്യാപിക വിവരമറിയിച്ചതോടെയാണ് പൊലീസ് കേസെടുത്തത്.
أحدث أقدم