ജോലിക്ക് പോകുകയായിരുന്ന സ്ത്രീകൾക്ക് ഇടയിലേക്ക് നിയന്ത്രണംവിട്ട കാർ ഇടിച്ച് കയറി.. രണ്ട് യുവതികൾക്ക്….



തൃശ്ശൂർ : നിയന്ത്രണം വിട്ട കാർ ഇടിച്ച് കയറി രണ്ട് യുവതികൾക്ക് ഗുരുതര പരിക്ക്. തമിഴ്നാട് സ്വദേശികളായ 38 വയസ്സുള്ള കുമാരി 48 വയസ്സുള്ള കൊളഞ്ചി എന്നീ രണ്ടുപേർക്കാണ് പരിക്കേറ്റിരിക്കുന്നത്.തൃശ്ശൂർ കുന്നംകുളം പോലീസ് സ്റ്റേഷൻ സമീപം ഇന്ന് രാവിലെ ഏഴുമണിയോടെയാണ് അപകടം ഉണ്ടായത്. ഇവർ ഈ പ്രദേശത്ത് കൂലിപ്പണി എടുത്ത് ജീവിക്കുന്നവരാണ് .ജോലിക്കായി രാവിലെ പോകുമ്പോളാണ് നിയന്ത്രണം വിട്ട വാഹനം ഇവർക്കിടയിലേക്ക് ഇടിച്ചു കയറിയത്. രണ്ടുപേരുടെയും പരിക്ക് ഗുരുതരമാണ് . ഇവരെ കുന്നംകുളത്തെ ദയ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവ സ്ഥലത്തെത്തിയ പോലീസ് കാർ ഉൾപ്പെടെ കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
أحدث أقدم