തിരുവനന്തപുരം ചിറയിൻകീഴിൽ പ്ലസ് വൺ വിദ്യാർത്ഥിനി ജീവനൊടുക്കിയ നിലയിൽ. ശ്രീ ശാരദവിലാസം സ്കൂളിലെ വിദ്യാർത്ഥിനി സ്നേഹ സുനിലിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി കണ്ടെത്തിയത്. സോഫ്റ്റ് ബോൾ, ബെയ്സ് ബോൾ താരമാണ് സ്നേഹ. മരണകാരണം വ്യക്തമല്ല. സംഭവത്തിൽ മംഗലാപുരം പൊലീസ് കേസെടുത്തു.
അതേസമയം, ഒറ്റപ്പാലം പാലപ്പുറത്ത് പൂരാഘോഷത്തിന്റെ പന്തൽ അഴിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. എടപ്പാൾ സ്വദേശിയായ സുമേഷാണ് മരിച്ചത്.ഷോക്കേറ്റ് നിലത്തേക്ക് തെറിച്ചു വീഴുകയായിരുന്നു സുമേഷ്. ആശുപത്രിയിൽ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ചിനക്കത്തൂർ പൂരത്തോടനുബന്ധിച്ച് നിർമ്മിച്ച പല്ലാർമംഗലം ദേശത്തിൻ്റെ 20 അടിയോളം ഉയരമുള്ള പന്തൽ അഴിച്ചു മാറ്റുന്നതിനിടെയാണ് അപകടം. പൊലീസ് നടപടികൾക്ക് ശേഷം മോർച്ചറിയിലേക്ക് മാറ്റുന്ന മൃതദേഹം നാളെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.