അജിത് കുമാറിനെതിരായ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് അന്തിമ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. ഇന്ന് ഹര്‍ജി പരിഗണിക്കുമ്പോള്‍ ഇക്കാര്യം സര്‍ക്കാര്‍ കോടതിയെ അറിയിക്കുമോയെന്നതാണ് നിര്‍ണായകം. അജിത് കുമാറിനെതിരായ ആരോപണങ്ങളില്‍ തെളിവുണ്ടോയെന്നും ഹര്‍ജിക്കാരനോട് കോടതി കഴിഞ്ഞ തവണ ചോദിച്ചിരുന്നു. പി വി അന്‍വര്‍ ഉയര്‍ത്തി ആരോപണങ്ങളുടെ വീഡിയോയാണ് ഹര്‍ജിക്കാരായ നെയ്യാറ്റിന്‍കര സ്വദേശി നാഗരാജന്‍ കോടതിയില്‍ നല്‍കിയത്