തൊഴിലാളികൾ താമസിക്കുന്ന ഷെഡ്ഡിനടുത്ത് കഞ്ചാവ് കൃഷി; ചേർത്തലയിൽ അതിഥി തൊഴിലാളി എക്സൈസ് പിടിയിൽ

 


ആലപ്പുഴ: ചേർത്തലയിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന ഷെഡിന് സമീപം കഞ്ചാവ് ചെടികൾ വളർത്തിയ ആളെ എക്സൈസ് പിടികൂടി. അസം സ്വദേശി സഹിദ്ദുൾ ഇസ്ലാം ആണ് അറസ്റ്റിലായത്. 65 സെമി നീളവും 55 സെ.മീ. നീളവുമുള്ള രണ്ട് കഞ്ചാവ് ചെടികളാണ് കണ്ടെടുത്തത്. ഇയാൾ താമസിക്കുന്ന ഷെഡിലെ കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിൽ 260 ഗ്രാം കഞ്ചാവും കണ്ടെടുത്തു.

أحدث أقدم